ന്യൂഡൽഹി: ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളുടെ ശിക്ഷ റദ്ദാക്കി സുപ്രീം കോടതി. യുപിയിൽ നടന്ന ഈ കേസിൽ അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ......
കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ എ.ഡി.ജി.പി. എം.ആർ.......
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ശനിയാഴ്ചയും അവധി നൽകാനുള്ള നിർദേശം പരിഗണിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 11ന് വൈകുന്നേരം 3 മണിക്ക് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ വെച്ച് വിവിധ സംഘടനാ പ്രതിനിധികളുമായി സർക്കാർ കൂടിക്കാഴ്ച നടത്തും. ......
ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങൾ പൊതുജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. ഒരു കേസിൽ തനിക്കനുകൂലമായി വിധി പുറപ്പെടുവിക്കാൻ ഉന്നത ജുഡിഷ്യറിയിലെ ഒരു ജഡ്ജി സ്വാധീനിക്കാൻ ശ്രമിച്ചെന്ന് നാഷണൽ കമ്പനി ലാ അപ്പലേറ്റ് ട്രൈബ്യൂണൽ (NCLAT) ജഡ്ജി വെളിപ്പെടുത്തിയതാണ് ഇതിൽ ഏറ്റവും പ്രധാനം. ......
സ്കൂളിൽ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് അധ്യാപിക ശബ്ദസന്ദേശം അയച്ച സംഭവം വിവാദമാകുന്നു. തൃശ്ശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയാണ് ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് സ്കൂളിൽ ഓണം ആഘോഷിക്കേണ്ടതില്ലെന്ന സന്ദേശം അയച്ചത്. ......
ഒരുമണി അരി പോലും അധികം നൽകാൻ കേന്ദ്രം തയ്യാറായില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ. കേരളത്തിൽ കൊടുക്കുന്ന റേഷൻ മുഴുവൻ 'മോദി അരി'യാണെന്നായിരുന്നു ജോർജ്ജ് കുര്യന്റെ പ്രതികരണം. പിണറായി വിജയന്റേതായി ഒരുമണി അരിപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ......
കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിലെ പ്രവാചക കേശം വലുതാകുന്നെന്ന അവകാശവാദവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. കൊണ്ടുവന്ന് വെച്ചതിനേക്കാൾ അര സെന്റീമീറ്ററോളം പ്രവാചക കേശം വളർന്നെന്നാണ് കാന്തപുരം കഴിഞ്ഞ ദിവസം പറഞ്ഞത്.
കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കവെയാണ് കാന്തപുരം പ്രവാചക കേശം വളരുന്നെന്ന് പറഞ്ഞത്. ......
ചെങ്ങന്നൂർ: വെസ്റ്റ് ബംഗാൾ മാൽദ സ്വദേശി റെയ്ബുൾഹക്കാ(29)ണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത് . ഓണത്തിനോട് അനുബന്ധിച്ച് റെയിൽവേ സ്റ്റേഷനിൽ എക്സൈസും, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിട 1കൂടാൻ ഇടയായത്. ......
കോഴിക്കോട്: ഗവൺമെൻറ് സൈബർ പാർക്കിലെ ഓണാഘോഷങ്ങൾക്ക് ഫ്ലാഷ് മോബിന്റെയും ബലൂൺ പറത്തലിന്റെയും അകമ്പടിയോടെ ആവേശോജ്ജ്വലമായ തുടക്കമായി. ഇന്നുമുതൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് സെപ്റ്റംബർ രണ്ടിലെ മെഗാ ഷോയുടെ സമാപനം ആകും.
സൈബർ പാർക്കിലെ ജീവനക്കാർക്കായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് മാവേലിയുടെ വരവ് വിവിധ തരം കളികൾ തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു.
ആഘോഷങ്ങളുടെ തുടക്കം കുറിച്ച് സഹ്യ കെട്ടിടത്തിനു മുന്നിൽ നടത്തിയ ഫ്ലാഷ് മോബിൽ വിവിധ കമ്പനികളിൽ നിന്നുള്ള നിരവധി ജീവനക്കാർ പങ്കെടുത്തു. ......
ചെങ്ങന്നൂർ: ഐ സി എസ് ഇ , ഐ എസ് സി കായികമേള യിൽ ചെങ്ങന്നൂർ എംഎംഎ ആർ സ്കൂളിനു മികച്ച നേട്ടം. വെണ്ണിക്കുളം ബഥനി അക്കാദമിയിൽ വച്ച് നടന്ന ഐ സി എസ് ഇ, ഐ എസ് സി സോണൽ കായികമേള യിൽ(സി ഐ എസ് സി ഇ അത്ലറ്റിക് മീറ്റ് 2025 )ചെങ്ങന്നൂർ എം എം എ ആർ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. ......